News

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനമനുസരിച്ച് ഈ വർഷം ജൂലൈ 25ആം തീയതി സഭയിലെ മുതിർന്ന പൗരന്മാരുടെ ദിവസമായി ആചരിച്ചു. അതിൻ്റെ ഭാഗമായി ജൂലൈ 29 ന് , സിറ്റി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് കെ.എം. ആർ. എം. ലെ മുതിർന്നവർക്ക് വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കുകയും, തുടർന്ന് പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.