News

മാർ ഈവാനിയോസ് അനുസ്മരണം 2021

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശിൽപിയും ഭാരത ന്യൂമാൻ എന്നറിയപ്പെടുന്ന ആർച്ചുബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ  ഓർമ്മപ്പെരുന്നാൾ എല്ലാവർഷവും ജൂലൈ 15 ന്  മലങ്കര സുറിയാനി കത്തോലിക്കാ സഭ ഭക്തിപൂർവ്വം ആചരിക്കുന്നു. കുവൈറ്റിലെ മലങ്കരകത്തോലിക്കാ സമൂഹമായ കെ.എം.ആർ.എം.  ഈവർഷം ജൂലൈ പതിനഞ്ചാം തീയതി സാൽമിയ പാരീഷിൽ വച്ച് ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ അനുസ്മരണ കുർബാനയും, ധൂപ പ്രാർത്ഥനയും, നേർച്ചയും, നടത്തി.