News

Ivania Quiz 2020 (Season 6) Preliminary level Competition conducted on Friday, 18th September 2019 at Zoom App. 

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചു, കുവൈറ്റിലെ മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസ സമൂഹം, കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെൻ്റ് (കെ.എം.ആർ.എം.), പുനരൈക്യ ശില്പിയും, ഭാഗ്യസ്മരണാർഹനുമായ, ദൈവദാസൻ മാർ ഈവാനിയോസ് പിതാവിൻ്റെ നാമധേയത്തിൽ, എല്ലാവർഷവും നടത്തിവരുന്നതായ ഈവാനിയ ക്വിസ്സ്, 2020 സെപ്റ്റംബർ 18-ാം തീയതി, വെള്ളിയാഴ്ച, ഈവാനിയ സീസൺ-6 എന്ന പേരിൽ കെ.എം.ആർ.എം. ൻ്റെ കുടുംബകൂട്ടായ്മകളിലെ എല്ലാ അംഗങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട്, മത്സരങ്ങളുടെ പ്രിലിമിനറി ലെവൽ നടത്തപ്പെടുന്നു. ഈവാനിയ സീസൺ-6 ൻ്റെ ഫൈനൽ മത്സരം, സെക്ടർ അടിസ്ഥാനത്തിൽ നടത്തപ്പെടുന്നു. പ്രിലിമിനറി ലെവലിൽ, ഓരോ കുടുംബകൂട്ടായ്മകളിൽ നിന്നും മത്സരിച്ചു വിജയിച്ച മൂന്നു അംഗങ്ങൾ ഉൾപ്പെടുന്ന 10 ടീമുകളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഫൈനൽ മത്സരം ക്രമീകരിക്കുന്നത്. ഈവാനിയ സീസൺ-6, ജനറൽ കൺവീനേഴ്സ് : ജിജു വർഗ്ഗീസ് & ലിബു ജോൺ.