Announcements

22 ജനുവരി 2021, വെള്ളിയാഴ്ച, രാവിലെ 10.30 ന്, സിറ്റി കത്തീഡ്രൽ ദേവാലയത്തിൽ, വിർജിൻ മേരി ഹാളിൽ വച്ച് നടക്കുന്ന വിശുദ്ധ കുർബാനക്കു ശേഷം, 2021 വർഷത്തെ, തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്ന വിവരം ഏവരേയും സന്തോഷപൂർവ്വം അറിയിക്കുന്നു.

കോവിഡ് നിയന്ത്രണങ്ങൾമൂലം 60 പേർക്ക് മാത്രമേ വിശുദ്ധ കുർബാനക്കു പങ്കെടുക്കുവാൻ സാധിക്കുകയുള്ളുവെന്ന് ഏവർക്കും അറിവുള്ളതാണല്ലോ. ആയതിനാൽ അന്നേദിവസത്തെ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുന്നതിനുള്ള അവസരം പുതിയ കമ്മിറ്റി അംഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

പ്രിയ കെ.എം.ആർ.എം. കുടുംബാംഗങ്ങളേവരും ഈ പ്രത്യേക സാഹചര്യം മനസ്സിലാക്കി സഹകരിക്കുന്നതോടൊപ്പം, 2021 വർഷത്തെ എല്ലാ കമ്മിറ്റി അംഗങ്ങൾക്കുംവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും ഓർമ്മിപ്പിക്കുന്നു.