Announcements

Date: 28 Sept. 2023

Ref.: KMRM / A / 032 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • ഒക്ടോബർ 01, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1
  • ഒക്ടോബർ 02, തിങ്കളാഴ്‌ച വൈകിട്ട് 07:30 ന് അഹമദി, ഔർ ലേഡി ഓഫ് അറേബ്യാ ദൈവാലയം
  • ഒക്ടോബർ 05, വ്യാഴാഴ്‌ച വൈകിട്ട് 07:00 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.

പൊതു അറിയിപ്പുകൾ

  • Carnival De Malankaraവിളവോത്സവം-2023

          ഈ വർഷത്തെ വിളവോത്സവം-2023 - കാർണിവൽ ഡി മലങ്കര എന്ന പേരിൽ നവംബർ 10 ന്  അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട റാഫിൽ കൂപ്പൺ വിതരണ ഉദ്ഘാടനം 29 സെപ്റ്റംബർ, വ്യാഴാഴ്‌ച രാവിലെ 11:30 ന് KMRM ഓഫീസിൽ വച്ച് ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് നൽകിക്കൊണ്ട് നടത്തപ്പെട്ടു. വരുംദിവസങ്ങളിൽ റാഫിൽ കൂപ്പണുമായി ഏരിയ കമ്മിറ്റി അംഗങ്ങൾ ഭവനങ്ങൾ സന്ദർശിക്കുന്നതാണ്. ഏവരും വിളവോത്സവം വിജയിപ്പിക്കുന്നതിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

  • പാർപ്പിട-വിദ്യാഭ്യാസ സാന്ത്വന 2023 KMRM പാർപ്പിട - വിദ്യാഭ്യാസ സാന്ത്വന 2023 പദ്ധതികളിൽ ഏവരുടേയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.
  • പാരീഷ് ഫെസ്റ്റ്

   ഒക്ടോബർ 6 ന് രാവിലെ 07:00 മുതൽ വൈകിട്ട് 07:00 വരെ സിറ്റി കോ-കത്തീഡ്രലിൽ ഫെസ്റ്റ് നടത്തപ്പെടുന്നു. KMRM അംഗങ്ങളുടെ സാന്നിദ്ധ്യം ക്ഷണിക്കുന്നു.

  • വിശുദ്ധനാട് സന്ദർശനം

    വിശുദ്ധനാട് സന്ദർശനത്തിനു ശേഷം യാത്രാസംഘം സുരക്ഷിതമായി സെപ്റ്റംബർ 26-ന് തിരിച്ചെത്തി.

  • MCYM KMRM

    MCYM KMRM KUWAIT ന്റെ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നല്കുന്ന മൂന്നാമത്തെ ഭവനത്തിന്റെ കൂദാശ കർമ്മവും താക്കോൽദാനവും 2023 സെപ്റ്റംബർ 30, ശനിയാഴ്ച രാവിലെ 11:00 ന് മാവേലിക്കര രൂപതയിൽ വെളിയം വെസ്റ്റ് ഇടവകയിൽ നടത്തപ്പെടുന്നു.