News

ഹാശാ ആഴ്ചയിലെ സന്ധ്യാ പ്രാർത്ഥന, കെ.എം.ആർ.എം. ന്റെ എല്ലാ ഏരിയകളിലേയും കുടുംബ കൂട്ടായ്മകളെ ചേർത്തു, വെരി. റവ. ഫാ. ജോൺ തുണ്ടിയത്തിന്റെ നേതൃത്വത്തിൽ   Zoom App - ൽ കൂടി നടത്തി. മാർച്ച് 28, ഞായർ, ഓശാന സന്ധ്യ മുതൽ ഉയിർപ്പ് സന്ധ്യ വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 07:00 മണി മുതലാണ് സന്ധ്യാപ്രാർത്ഥന നടത്തിയത്. പ്രാർത്ഥനയിൽ 130 മുതൽ 160 വരെ കുടുംബങ്ങളും വ്യക്തികളും പങ്കെടുത്തു.