News

എം.സി.വൈ.എം - കെ.എം.ആർ.എം സംഘടിപ്പിച്ച യുവ T20  ക്രിക്കറ്റ്‌ ടൂർണമെന്റ് സീസൺ 11സമാപിച്ചു. 5 ആഴ്ചകളിലായി നടന്ന ടൂർണമെന്റിൽ 2 ഗ്രൂപ്പുകളിലായി 8 ടീമുകൾ പങ്കെടുത്തു. അർദിയ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ വച്ചു നടന്ന ഫൈനൽ മത്സരത്തിൽ ടീം അൽ മുല്ല  വിജയികളാകുകയും, ടീം അർബീദ് ഫൈറ്റേഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

           എം.സി.വൈ.എം പ്രസിഡന്റ്  ശ്രീ. ജിൽറ്റോ ജയിംസ്, എം. സി. വൈ. എം സെക്രട്ടറി ശ്രീ.ജയിംസ് കെ. എസ്, എം. സി. വൈ. എം ട്രഷറർ ശ്രീ. ലിബിൻ ഫിലിപ്പ്, ടൂർണമെന്റ് കൺവീനർ ശ്രീ. ഫിനോ മാത്യു പാട്രിക്, ജോ. കൺവിനർ ശ്രീ. റെജി തോമസ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

 അർദിയ ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങ് എം.സി.വൈ.എം ഡയറക്ടർ വന്ദ്യ.ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.കെ. എം. ആർ. എം പ്രസിഡന്റ്‌ ശ്രീ. ബാബുജി ബത്തേരി, കെ. എം. ആർ. എം ജനറൽ സെക്രട്ടറി ശ്രീ. ബിനു.കെ. ജോൺ, എം. സി. വൈ. എം അനിമേറ്റർ ശ്രീ. ജോസഫ്. കെ. ഡാനിയേൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രസ്തുത ചടങ്ങിൽ   കെ.എം.ആർ.എം - എം.സി.വൈ.എം ഭാരവാഹികളും നിരവധി അംഗങ്ങളും പങ്കെടുക്കുകയുണ്ടായി. വിജയികൾക്ക് ട്രോഫിയും മെഡലുകളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.