News

          ഉണ്ണി  ഈശ്ശോയുടെ ജനനതിരുനാളിനു  ഒരുങ്ങുമ്പോൾ, എല്ലാ ഭവനങ്ങളും ക്രിസ്തുമസ്സ്  ട്രീ, പുല്‍ക്കൂട്നക്ഷത്രം എല്ലാം  ഒരുക്കി, ക്രിസ്തുമസ്സിനായി കാത്തിരിക്കുന്ന ഈ  അവസരത്തില്‍ കെ.എം.ആർ.എം.  അംഗങ്ങൾക്കായി  "ബെത്‌ലഹേം സെൽഫി 2020" എന്ന പേരിൽ ഒരു മത്സരം സംഘടിപ്പിക്കുന്നു.

"ക്രിസ്തുമസ്സ് ട്രീ" യുടെ ഒപ്പം കുടുബാംഗങ്ങളുടെ സെൽഫി മൊബൈലിൽ എടുത്ത് മത്സരത്തിനായി അയക്കുക.

അതിൽ നിന്നും 12 വിജയികളെ തെരഞ്ഞെടുക്കുന്നതായിരിക്കും (ഓരോ  ഏരിയായിലും മൂന്ന് സമ്മാനങ്ങൾ വീതം). ഈ  പരിപാടിയുടെ  കൺവീനേഴ്‌സ് ശ്രീമതി സജിത  സ്കറിയയും,        ശ്രി. ജിജു വർഗീസ്സും ആയിരിക്കും.

നിബന്ധനകൾ

  1. സ്വന്തം ഭവനത്തിൽ ഉള്ള     "ക്രിസ്തുമസ്സ് ട്രീ" യുടെ കൂടെ മൊബൈലിൽ എടുക്കുന്ന ഒരു ഫാമിലി/ ബാച്ചിലർ സെൽഫി ആണ് മത്സരത്തിന്  അയക്കേണ്ടത്.
  • "ക്രിസ്തുമസ്സ് ട്രീ" മത്സരർത്ഥിയുടെ ഭവനത്തിലേതാണെന്ന് കുടുംബ കൂട്ടായ്മ ലീഡർ ഉറപ്പുവരുത്തണം.
  1. ഒരു ഭവനത്തിൽ നിന്നും മൊബൈലിൽ എടുക്കുന്ന ഒരു  സെൽഫിക്ക്  മാത്രമാണ്  മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത.
  2. മത്സരത്തിൽ പങ്കെടുക്കുന്നവർ പിക്ചർ അയക്കുമ്പോൾ കെ.എം.ആർ.എം. അംഗത്തിന്റെ പേരും, കുടുംബ കൂട്ടായ്മയുടെ പേരും, സെക്ടറിന്റെ പേരും അതോടൊപ്പം അയക്കേണ്ടതാണ്.
  3. മത്സരാർത്ഥികൾ  കുടുംബ കൂട്ടായ്മ ലീഡേഴ്സിന്റെ പക്കൽ പേര് രെജിസ്റ്റർ ചെയ്യേണ്ടതും, കുടുംബ കൂട്ടായ്മ  ലീഡർ, സെക്ടർ കോർഡിനേറ്റർ വഴി ഏരിയ സെക്രട്ടറിക്ക്  നൽകേണ്ടതുമാണ്.
  4. ഡിസംബർ 15  മുതൽ ഡിസംബർ 22 വരെ ആയിരിക്കും സെൽഫി  അയക്കേണ്ടത്.
  5. പിക്ചർ അയക്കേണ്ട മൊബൈൽ - WhatsApp നമ്പർ +965 60074067
  6. ഈ പിക്ചറുകൾ കെ.എം.ആർ.എം Facebook പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.
  7. റവ. ഫാ. ജോൺ തുണ്ടിയത്തിന്റെ നേതൃത്വത്തിലുള്ള ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
  8. സെൻട്രൽ മാനേജിങ് കമ്മറ്റി അംഗങ്ങൾക്ക്  ഈ മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതല്ല.
  9. 100 മാർക്കിൽ ആയിരിക്കും മൂല്യ നിർണ്ണയം (50% ക്രിസ്തുമസ്സ് ട്രീ, 25% മത്സരാർത്ഥികളുടെ ഫോട്ടോ, 25% ദൃശ്യചാരുത)