Mathruvedi

പ്രവാസ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് കടന്നുപോകുന്ന നമ്മുടെ പ്രിയ ആനിമേറ്റർ ജോർജ് മാത്യുവിനും സഹധർമ്മിണി ജെസ്സി മാത്യുവിനും  FOM വകയായി മെമന്റോ നൽകി ആദരിച്ചു.

.

പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്‌ധാത്‌മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു. റോമാ 5 : 5

 

22/05/2021 ൽ നടത്തപ്പെട്ട വചന സന്ധ്യയിൽ കുടുംബ ജീവിതത്തിന്റെ മഹാത്മ്യവും, കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും, സ്വജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയാക്കിയ, 8 കുഞ്ഞുങ്ങളുടെ വത്സല പിതാവായ ശ്രീ. മോൻസി ജോർജ്ജ് വചന സന്ദേശം നൽകി. പെന്തക്കോസ്തിയുടെ കഴിഞ്ഞ ദിവസങ്ങളിൽ പരിശുദ്ധാത്മ നിറവിനായി പ്രാർത്ഥിച്ചുകൊണ്ട്  ശനിയാഴ്ച വൈകിട്ട് ഏഴുമണിക്ക് ഏവരും വചന സന്ധ്യയിൽ സംബന്ധിച്ചു.

.

ഈ മഹാമാരി കാലത്ത് FOM അംഗങ്ങളുടെ അനുഭവങ്ങൾ പങ്കു വയ്ക്കുന്ന കൊറോണക്കാലം ഒരു അനുഭവക്കുറിപ്പ് എന്ന പുസ്തകത്തിന്റെ  പ്രകാശന കർമ്മം FOM ഡയറക്ടർ ഫാദർ ജോൺ തുണ്ടിയത്ത് നിർവഹിച്ച് ശ്രീമതി ബീന പോളിന് കൈമാറി. കൈമാറി പുസ്തകത്തിൻറെ ഉള്ളടക്കത്തെ മുൻ പ്രസിഡണ്ട് ശ്രീമതി ആനി കോശി സദസ്സിന് പരിചയപ്പെടുത്തി. അന്താരാഷ്ട്ര വനിതാ ദിനാഘോഷ ങ്ങളുടെ ഭാഗമായി 2021 മാർച്ച് 12 ന് പകൽ 5 മണി മുതൽ Zoom പ്ലാറ്റ്ഫോമിൽ KMRM-FOM നേതൃത്വത്തിൽ അമ്മ പകൽ എന്നപേരിൽ നടത്തിയ പരിപാടിയിൽ വച്ചാണ് പുസ്തക പ്രകാശനം നടത്തിയത്.

.

2021 മാർച്ച് , അന്താരാഷ്ട്ര വനിതാ ദിനാഘോഷ ങ്ങളുടെ ഭാഗമായി നടത്തിയ കലാമത്സരങ്ങളുടെ ഫലപ്രഖ്യാപനം FOM ഏരിയാ കൺവീനർമാരായ ശ്രീമതി ഷീജ സാം, ശ്രീമതി വത്സ ബെഞ്ചമിൻ എന്നിവർ ചേർന്ന് നിർവഹിച്ചു. അന്താരാഷ്ട്ര വനിതാദിനം, അമ്മ പകൽ എന്ന പരിപാടിയിലേക്കുള്ള മത്സരം 23 -2- 2021 ൽ തുടങ്ങുകയും വളരെ ആവേശകരമായ പങ്കാളിത്തം അംഗങ്ങളിൽ നിന്ന് ഉണ്ടാവുകയും ചെയ്തു. പ്രസംഗം, ആരാധനാ ഗീതങ്ങൾ, മദർമേരി കോണ്ടസ്റ്റ്, കുടുംബം തിരുക്കുടുംബം കോണ്ടസ്റ്റ്  എന്നീ നാല് ഇനങ്ങളുടെ മത്സരങ്ങളാണ് നടത്തിയത്.

.

വചന സന്ധ്യ

20/03/ 2021 ൽ നടത്തപ്പെട്ട വചന സന്ധ്യയിൽ ബഹുമാനപ്പെട്ട ഡോ. മത്തായി കടവിൽ അച്ചൻ പങ്കെടുത്ത് വളരെ നല്ലൊരു ക്ലാസ് അംഗങ്ങൾക്ക് നൽകി. അതോടൊപ്പം മാനസ കൗൺസിലിംഗ് സെൻറർ ഉദ്ഘാടന കർമ്മവു൦ നിർവഹിച്ചു .

.

*അമ്മ പകൽ 2021*

       അന്താരാഷ്ട്ര വനിതാ ദിനാഘോഷ ങ്ങളുടെ ഭാഗമായി 2021 മാർച്ച് 12 ന് പകൽ 5 മണി മുതൽ Zoom പ്ലാറ്റ്ഫോമിൽ KMRM-FOM നേതൃത്വത്തിൽ അമ്മ പകൽ എന്നപേരിൽ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു.

FOM പ്രസിഡണ്ട് ശ്രീമതി. ബീനാപോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ FOM ഡയറക്ടർ ബഹു. ഫാ. ജോൺ തുണ്ടിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രശ്നങ്ങളുടെയും പ്രതിബന്ധങ്ങളെയും കാലഘട്ടത്തിൽ ഏറ്റവും മഹനീയമായ നേതൃത്വം വനിതകളുടെതാണ് എന്ന് ലോകരാജ്യങ്ങളുടെ നേതാക്കളെ ഉദാഹരിച്ചു കൊണ്ട് ഉദ്ഘാടനസന്ദേശത്തിൽ KCBC മുൻ സെക്രട്ടറി ജനറൽ & Spokesman ബഹു. ഫാ. വർഗീസ് വള്ളിക്കാട്ട് പ്രതിപാദിച്ചു. തദവസരത്തിൽ KMRM  പ്രസിഡണ്ട് ശ്രീ. അലക്സ് വർഗീസ് മുഖ്യ സന്ദേശം നൽകുകയും അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ. ജോജി മോൻ തോമസ്, കെ എം ആർ എം ജനറൽ സെക്രട്ടറി ശ്രീ. ലിബു ജോൺ, ട്രഷറർ ശ്രീ റാണാ വർഗീസ്,FOM ആനിമേറ്റർ ശ്രീ. ജോർജ്ജ് മാത്യു, മുഖ്യ വരണാധികാരി ശ്രീ. ബാബുജി ബത്തേരി, SMFF Asst. ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റി ബിനോയ്, MCYMവൈസ് പ്രസിഡണ്ട് ശ്രീമതി ബിൻസു റിജോ എന്നിവർ ആശംസകൾ അർപ്പിച്ചു. ഈ മഹാമാരി കാലത്ത് FOM അംഗങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന കൊറോണക്കാലം ഒരു അനുഭവക്കുറിപ്പ് എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം FOM ഡയറക്ടർ ഫാദർ ജോൺ തുണ്ടിയത്ത് നിർവഹിച്ച് ശ്രീമതി ബീന പോളിന് കൈമാറി പുസ്തകത്തിൻറെ ഉള്ളടക്കത്തെ മുൻ പ്രസിഡണ്ട് ശ്രീമതി ആനി കോശി സദസ്സിന് പരിചയപ്പെടുത്തി. വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ കലാമത്സരങ്ങളുടെ ഫലപ്രഖ്യാപനം FOM ഏരിയാ കൺവീനർമാരായ ശ്രീമതി ഷീജ സാം, ശ്രീമതി വത്സ ബെഞ്ചമിൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. വിവിധ കലാ ഇനങ്ങൾ നല്ല നിലവാരം പുലർത്തി എന്ന് ആസ്വാദകരും, വിധികർത്താക്കളും ഒരുപോലെ അഭിപ്രായപ്പെട്ടു. 125 ലധികം കുടുംബങ്ങൾ ആദ്യാവസാനം പങ്കെടുത്ത വനിതാ ദിനാഘോഷങ്ങൾക്ക് FOM സെക്രട്ടറി ശ്രീമതി ഡോളി കുര്യൻ സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡണ്ട് ശ്രീമതി ഷെർലി സജി നന്ദി അർപ്പിക്കുകയും ചെയ്തു. ആദ്യാവസാനം പരിപാടികളുടെ ഏകോപനം ശ്രീമതി സാനു അനീഷ് നിർവഹിച്ചു. അമ്മ പകൽ 2021 ന് വിജയത്തിനായി FOM ട്രഷറർ ശ്രീമതി ജയ്സി ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ, ജനറൽ കൺവീനർ ശ്രീമതി ഷൈനി റോണി, കൺവീനർമാരായ ശ്രീമതി. ആനി കോശി, ആൻസി ലിജു, ജോയ്സ് ജിമ്മി, ഷേർലി അജി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന പരിപാടികളുടെ സാങ്കേതിക സഹായം ശ്രീ. ജിജു വർഗീസും, അനീഷ് സൈമണു൦ ചേർന്ന് നിർവഹിച്ചു. രണ്ടര മണിക്കൂറോളം നീണ്ട പരിപാടികൾ ഡയറക്ടർ ബഹു. ഫാ. ജോൺ തുണ്ടിയത്തിൻറെ പ്രാർത്ഥനയോടും, ബഹു. ഫാ. വർഗീസ് വള്ളിക്കാട്ടിൻറെ ആശിർവാദത്തോടു൦ കൂടി പരി സമാപിച്ചു.

.

അന്താരാഷ്ട്ര വനിതാദിന ദിനാഘോഷം

അന്താരാഷ്ട്ര വനിതാദിനം ദിനാഘോഷം അമ്മ പകൽ എന്ന പരിപാടി യിലേക്കുള്ള മത്സരം 23 -2- 2021 ൽ തുടങ്ങുകയും വളരെ ആവേശകരമായ പങ്കാളിത്തം അംഗങ്ങളിൽ നിന്ന് ഉണ്ടാവുകയും ചെയ്തു. പ്രസംഗം, ആരാധനാ ഗീതങ്ങൾ, മദർമേരി കോണ്ടസ്റ്റ്, കുടുംബം തിരുക്കുടുംബം കോണ്ടസ്റ്റ്  എന്നീ നാല് ഇനങ്ങളുടെ മത്സരങ്ങളാണ് അരങ്ങേറുക. ജനറൽ കൺവീനർ ആയി ശ്രീമതി ഷൈനി റോണിയെ തിരഞ്ഞെടുത്തു.

.

വചന സന്ധ്യ

മാസത്തിലെ ഒരു ശനിയാഴ്ച വചനപ്രഘോഷണത്തിനായി ഒരു വിശിഷ്ട വ്യക്തിയെ ക്ഷണിക്കുകയും അന്നേദിവസം 7 മണി മുതൽ പ്രാർത്ഥന ആരംഭിക്കുകയും ചെയ്യും. ആദ്യത്തെ ക്ലാസ്സ് ഫെബ്രുവരി 13 ന് ബഹു. ഫാ. ബിന്നി നെടുംപുറത്ത് 'നോമ്പുകാല ചിന്തകളെ കുറിച്ച് " നയിക്കുകയുണ്ടായി.

.

പരിശുദ്ധ ദൈവ മാതാവിന്റെ നൊവേനയും ജപ മാലയും

ഫെബ്രുവരി 6 മുതൽ- FOM നടത്തിവന്നിരുന്ന പരിശുദ്ധ ദൈവ മാതാവിന്റെ നൊവേനയും ജപ  മാലയും കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ശനിയാഴ്ച  ഏഴര മണി മുതൽ തുടരുകയും ആയതിൻറെ  ചുമതല ശ്രീമതി ബിന്ദു ലൈജുവിനെ  ഏൽപ്പിക്കുകയും ചെയ്തു .

.

മെമ്പർഷിപ്പ് ക്യാമ്പെയിൻ 

ജനുവരി 23 ന്  കെഎംആർ എം  ലെ എല്ലാ വനിതകളേയും FOM ൽ ചേർക്കുക എന്ന ഉദ്ദേശത്തോടുകൂടി മെമ്പർഷിപ്പ് ക്യാമ്പെയിൻ  തുടങ്ങുകയും നൂറോളം പുതിയ അംഗങ്ങളെ ഗ്രൂപ്പിൽ ആഡ് ചെയ്യുകയും ചെയ്തു .

.

എക്സിക്യൂട്ടീവ് മീറ്റിംഗ്-2021

ആദ്യ എക്സിക്യൂട്ടീവ് മീറ്റിംഗ് 30 -12 -2020 ന് സംയുക്തമായി കൂടുകയും ബഹു. അച്ചന്റെ പ്രാർത്ഥനാ ആശിർവാദത്തോടെ 2021 വർഷത്തെക്കുള്ള  പ്രധാനപ്പെട്ട പരിപാടികൾ ചർച്ച ചെയ്ത് തീരുമാനങ്ങളെടുക്കുകയും ചെയ്തു. ജനുവരി ഒന്നുമുതൽ തുടങ്ങുന്ന ബൈബിൾ പാരായണം എല്ലാ ദിവസവും  ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതിനായി ശ്രീമതി ഷെർലി സജിയെ ചുമതലപ്പെടുത്തി.

.

വാർഷിക പൊതുയോഗം

ഫ്രണ്ട്സ് ഓഫ് മേരിയുടെ വാർഷിക പൊതുയോഗം 19- 12 -2020 ന് നടത്തുകയും 2021  വർഷത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. 10  സെക്ടറുകളിൽ നിന്നും ഓരോ കൺവീനർമാരെ  വീതം എടുക്കുകയും അതിൽനിന്നും പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ എന്നിവർ യഥാക്രമം ബീനാപോൾ, ഷെർലി സജി, ഡോളി  കുര്യൻ, ജയ്സി ജോസ്  എന്നിവരാണ്.

.

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (K.M.R.M.) ന്റെ പോഷക സംഘടനയായ, മാതൃവേദി (F.O.M.) യുടെ 2020 വർഷത്തെ വാർഷീക പൊതുയോഗം, 19 Dec. 2020, Saturday, വൈകിട്ട് 07:30 ന്, ZOOM APP-ൽ കൂടി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അന്നേ ദിവസം 2020 വർഷത്തെ റിപ്പോർട്ടും കണക്കും - അവതരണവും പാസ്സാക്കലും, 2021 വർഷത്തെ ഭരണസമിതി തിരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്. ആയതിലേക്ക് ഏവരേയും ഹാർദ്ദവമായി ക്ഷണിക്കുന്നു.

.

നവംബർ മാസം 7-ാം തീയതി മുതൽ എല്ലാ ശനിയാഴ്ചയും, നൊവേനയും, ബഹു. ജോൺ തൂണ്ടിയത്ത് അച്ചൻ്റെ വചനസന്ദേശവും, ജപമാലയും തുടർന്ന് പോരുന്നു.

November 7, 2020

.

ഒക്ടോബർ 1 മുതൽ 30 വരെ സൂം ആപ്പ് വഴി എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തി ജപമാല നടത്തുകയുണ്ടായി. അവസാന 10 ദിവസങ്ങളിൽ ബഹു. ജോൺ തുണ്ടിയത്ത് അച്ചൻ്റെ വചനസന്ദേശത്താൽ    അനുഗ്രഹപ്രദമായി  . 30/10/2020-ജപമാല മാസത്തിൻ്റെ അവസാനദിനം FOM അംഗങ്ങൾ വി. കുർബാനയിൽ സംബന്ധിച്ചു. Rev. Fr. Geevarghese Maniparambil അനുഗ്രഹപ്രഭാഷണം  നൽകുകയുണ്ടായി.

October 30, 2020

.

ഓഗസ്റ്റ്‌ മാസത്തിൽ കൊറോണക്കാലം ഒരനുഭവക്കുറിപ്പ് എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തിയതിൽ ഏവരുടെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു.

August 2, 2020

.

K.M.R.M. സംഘടിപ്പിച്ച, ഇവാനിയ ക്വിസ്സിൽ FOM അംഗങ്ങളുടെ ഭൂരിപക്ഷ സജീവ സാന്നിധ്യം ഉണ്ടായിരുന്നു

September 18, 2020

.

പരി. അമ്മയുടെ പിറവി‌തിരുനാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 1 മുതൽ 6-ാം തീയതി വരെ എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തി ജപമാല നടത്തുകയുണ്ടായി. 5, 6 ദിവസങ്ങളിൽ ബഹു. ജോൺ തുണ്ടിയത്ത് അച്ചനും ,പുനെ-കഡ്കി രൂപതാദ്ധ്യക്ഷൻ, അഭിവന്ദ്യ തോമസ് മാർ അന്തോനിയോസ് പിതാവും   വചനസന്ദേശം നൽകി അനുഗ്രഹിച്ചു.

സെപ്റ്റംബർ 1, 2020

.

ലോക്ക് ഡൗൺ സമയം, ഭവനങ്ങളിൽ ആയിരുന്ന് ജപമാലയിലും, കരുണകൊന്തയിലും കൂടി അനേകർക്കു ആശ്വാസം എകുവാൻ സാധിച്ചു.

April 2, 2020

 

.

ലോക മാതൃദിനത്തോട് അനുബന്ധിച്ചു video challenge കുടുംബങ്ങളിൽ കൃപ നിറയുവാൻ എന്ന വിഷയത്തിൽ ഒരു പ്രസംഗമത്സരം നടത്തുകയുണ്ടായി. അതിൽ അമ്മമാരുടെ നല്ല സഹകരണവും, അവരിൽ ഉറങ്ങി കിടന്ന കഴിവുകളും മനസ്സിലാക്കുവാൻ  സാധിച്ചു.

March 7, 2020

.

KMRM ൻ്റെ യൗവ്വന കാലമായ 2005 ൽ, ഒരു പോഷക സംഘടനയായി  Friends of Mary ക്ക്‌ രൂപം നൽകുകയും , നമ്മുടെ ഇടയിൽ വേദനിക്കുന്നവർക്ക് ആശ്വാസമായി, ആലം ബഹീനർക്ക് സഹായമായി, ഒരു പ്രാർത്ഥനാകവചമായി പ്രവർത്തിച്ചു വരുകയും ചെയ്യുന്നു. 2020ൽ Decentralization ൻ്റെ ഭാഗമായി, കുടുംബ കൂട്ടായ്മയിൽ തുടങ്ങി Central Committee യിലും സാന്നിധ്യം കൊണ്ടും, പ്രവർത്തനം കൊണ്ടും KMRM ന് പോഷണം നൽകുന്നു. പ്രത്യേകിച്ച്, ഈ കോവിഡ് മഹാമാരിയുടെ കാലത്ത്, ലോക്ക് ഡൗൺ സമയത്ത്, അനുസ്യുത പ്രാർത്ഥനയാൽ KMRM നെ സപ്പോർട്ട് ചെയ്തു പോരുന്നു....

.