News

The Malankara Syrian Catholic Church in Kuwait, Kuwait Malankara Right Movement (K.M.R.M.), celebrated the 67th Commemoration of the Servant of God, Archbishop Geevarghese Mar Ivanios on 15th July 2020.

 

പുനരൈക്യ ശില്പിയും, പുണ്യശ്ലോകനും, ഭാഗ്യസ്മരണാർ ഹനുമായ, ദൈവദാസൻ മാർ ഈവാനിയോസ് പിതാവിൻ്റെ 67-ാം ഓർമ്മപ്പെരുന്നാൾ കുവൈറ്റിലെ മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസി സമൂഹമായ, കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (K.M.R.M.) ഈ വർഷം ഈവാനിയൻ വചനസന്ധ്യ എന്ന പേരിൽ സമുചിതമായി ആഘോഷിച്ചു. സാൽമിയ സെന്റ്. തെരേസാ പാരീഷിനെകൂടി ഉൾപ്പെടുത്തിക്കൊണ്ട്, ഇത്തവണ കോവിഡ്-19 ന്റെ പ്രതിസന്ധിമൂലം സൂം ആപ്പിൽ കൂടിയാണ് പ്രോഗ്രാം സഘടിപ്പിച്ചത്. 15 ജൂലൈ 2020, വൈകിട്ട് 06:30 ന് ആരംഭിച്ച മീറ്റിംഗിന് കെ.എം.ആർ.എം. ജനറൽ സെക്രട്ടറി ശ്രീ. ജുബിൻ പി. മാത്യു എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. കെ.എം.ആർ.എം. ന്റെ ആദരണീയനായ പ്രസിഡന്റ് ശ്രീ. ജോജിമോൻ തോമസ്സ് അദ്ധ്യക്ഷ പ്രസംഗം നടത്തി. ആത്മീയ ഉപദേഷ്ടാവ്, ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ മാർ ഈവാനിയോസ് അനുസ്മരണ പ്രഭാഷണവും, ധൂപപ്രർത്ഥനയും നടത്തി. അതേ തുടർന്ന് സാൽമിയ സെന്റ്. തെരേസാ പാരീഷിന്റെ നേതൃത്വത്തിൽ കരുണകൊന്തയും നടത്തി. തുടർന്ന് ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ, വചനപ്രഘോഷണത്തിനായി ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചനെ ഔപചാരികമായി സ്വാഗതം ചെയ്തു. മലങ്കര സഭാ മക്കൾക്ക് മാത്രമല്ല, കുവൈറ്റിലെ ഇതര സഭാ മക്കൾക്കും ഒരുപോലെ പ്രിയങ്കരനായ ബഹുമാനപ്പെട്ട പൂവണ്ണത്തിൽ അച്ചൻ, മാർ ഈവാനിയോസ് അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ഈ വചനപ്രഘോഷണം ഏവർക്കും വളരെ അനുഗ്രഹപ്രദമായി. വചന പ്രഘോഷണത്തെതുടർന്ന് ഈ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സാൽമിയ സെന്റ്. തെരേസാ പാരീഷിന്റെ വികാരി, ബഹുമാനപ്പെട്ട ജോൺസൺ നെടുമ്പുറത്ത് അച്ചൻ നന്ദി അർപ്പിച്ചു. ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ്റെ സമാപന ആശീർവാദത്തോടു കൂടി, ഈവാനിയൻ വചനസന്ധ്യ എന്ന പരിപാടിയ്ക്ക് സമാപനം കുറിച്ചു.

ജനറൽ കൺവീനർ : ജിജു വർഗ്ഗീസ്