News

KMRM GOOD SAMARITANS-2021

കോവിഡ് രോഗബാധിതർ കൂടിയ സാഹചര്യത്തിൽ അവരെ അത്യാവശ്യ ഘട്ടത്തിൽ ആശുപത്രിയിൽ കൊണ്ടു പോകുവാനും ഭക്ഷണം നൽകുവാനും അവശ്യമായ സഹായം എത്തിക്കുവാനും കെ.എം.ആർ.എം. ന്റെ നേതൃത്വത്തിൽ  KMRM GOOD SAMARITANS എന്ന പേരിൽ ഒരു ഗ്രൂപ്പ് 2020 ൽ ആരംഭിച്ച് നല്ലരീതീയിൽ പ്രവർത്തനം നടത്തി. ഇപ്പോഴും കോവിഡിന്റെ ഈ അവസ്ഥ കൂടിവരുന്ന സാഹചര്യത്തിൽ KMRM GOOD SAMARITANS ഗ്രൂപ്പ് വീണ്ടും 2021 മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുന്നു.

KMRM GOOD SAMARITANs Group-2021 ന്റെ ഉദ്ഘാടനം 26 ഫെബ്രുവരി 2021, കെ.എം.ആർ.എം. ന്റെ സ്ഥാപക ദിന ആഘോഷവേളയിൽ വെരി റവ. ഫാ. ജോൺ തുണ്ടിയത്ത് അച്ചൻ നിർവ്വഹിക്കുകയുണ്ടായി.

കെ.എം.ആർ.എം. മാനേജിംഗ് കമ്മിറ്റിയിൽ നിന്നും, ശ്രീമതി ബീനാ പോൾ, മാതൃസമാജം (FOM) പ്രസിഡന്റിനെ കെ.എം.ആർ.എം. ഗുഡ് സമരിറ്റൻസ് ഗ്രൂപ്പിന്റെ കോഓർഡിനേറ്ററായി ചുമതല ഏൽപ്പിച്ചിരിക്കുന്നു. കോവിഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുന്ന ഈ സമയത്ത്  വീണ്ടും നമ്മുടെ  അംഗങ്ങളെ ഉൾപ്പെടുത്തിക്കെണ്ട് ഓരോ ഏരിയായിലേയും കോഓർഡിനേറ്ററായി, ലിൻസ് ജോൺ (Abbasiya Area), ജാൻസി തോമസ്(Ahmadi Area), അജിമോൾ സന്തോഷ് (Salmiya Area), സ്മിത എബ്രഹാം (City Area) എന്നിവരെ ചുമതലപ്പെടുത്തി.

നമ്മുടെ ജീവിതം കൂടുതൽ അർത്ഥപൂർണ്ണമാക്കാം. ഈ ടീമിൽ - നിസ്സഹായകർക്ക്, രോഗബാധിതർക്ക്  ഒരു സഹായഹസ്തം നൽകുവാൻ കഴിയുന്നവർക്ക് ഈ ഗ്രൂപ്പിന്റെ  ഭാഗമാകാം. പ്രത്യേകിച്ചും ഡോക്ടേഴ്സ്, നഴ്സസ്, പാരാ മെഡിക്കൽ സ്റ്റാഫ്സ്, ഡ്രൈവേഴ്സ്, ഭക്ഷണം, മരുന്ന് എന്നിവ നൽകുവാൻ കഴിയുന്നവർ, തുടങ്ങിയ സന്മനസ്സുള്ളവർക്കെല്ലാം  ഈ ഗ്രൂപ്പിന്റെ  ഭാഗമാകാം. ആയതിലേക്കു സ്വയമേ താല്പര്യപ്പെടുന്നവർ  താഴെ കൊടുത്തിരിക്കുന്ന Whats app Group Link Join ചെയ്യാവുന്നതാണ്.

https://chat.whatsapp.com/BHqD9l4gL4o6TyIAGbSR9z