News

കെ.എം.ആർ.എം. 27-ാം സ്ഥാപകദിനം ആഘോഷിച്ചു.

1994 ഫെബ്രുവരി 27-ാം തീയതി, മലങ്കര സുറിയാനി കത്തോലിക്കാ സഭാ മക്കൾ കുവൈറ്റിൽ ഒത്തുചേർന്ന്  രൂപീകരിച്ച സംഘടനയാണ് കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് (K.M.R.M.) എന്ന കുവൈറ്റിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭ. എല്ലാ വർഷവും ഫെബ്രുവരി 27-ാം തീയതി കെ.എം.ആർ.എം. ന്റെ സ്ഥാപക ദിനമായി ആഘോഷിക്കുന്നു.

ഈ വർഷത്തെ കെ.എം.ആർ.എം. ന്റെ 27-ാം സ്ഥാപകദിനം, 26 ഫെബ്രുവരി 2021, വെള്ളിയാഴ്ച, രാവിലെ 10:30 ന് കുവൈറ്റ് സിറ്റി കത്തീഡ്രൽ - വിർജിൻ മേരി ഹാളിൽ വച്ച് കെ.എം.ആർ.എം. പ്രസിഡന്റ് ശ്രീ. അലക്സ് വർഗ്ഗീസ്, വെരി റവ. ഫാ. ജോൺ തുണ്ടിയത്ത്, മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, അഡ്വൈസറി ബോർഡ് ചെയർമാൻ, സ്ഥാപക നേതാക്കൾ, എന്നിവർ ചേർന്ന് കെ.എം.ആർ.എം. പതാക ഉയർത്തി. വിശുദ്ധ കുർബാനയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും തുടർന്ന് സ്ഥാപക നേതാക്കൾ ചേർന്ന് കേക്ക് മുറിച്ച്  മധുരം പങ്കുവെയ്ക്കുകയും ചെയ്തു.

തുടർന്നുള്ള ആഘോഷ പരിപാടികൾ കോവിഡിന്റെ പരിമിതികൾ കാരണം, വെർച്വൽ പ്ലാറ്റ്ഫോമിൽ കൂടി നടത്തി. വൈകിട്ട് 07:00 മണിക്ക് ആരംഭിച്ച മീറ്റിംഗിൽ, സ്ഥാപക ദിന ആഘോഷങ്ങളുടെയും, കുവൈറ്റിൽ കോവിഡ്മൂലം ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിനായി ആരംഭിച്ച ഗുഡ് സമരിറ്റൻസ് ഗ്രൂപ്പ്-2021 ന്റെയും ഉദ്ഘാടനം വെരി റവ. ഫാ. ജോൺ തുണ്ടിയത്ത് നിർവ്വഹിച്ചു. കെ.എം.ആർ.എം. ന്റെ എല്ലാ ഏരിയകളേയും, പോഷക സംഘടനകളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മറ്റ് കലാപരിപാടികളും നടത്തി.

SMCFF കുട്ടികളുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിന് ജനറൽ സെക്രട്ടറി ശ്രീ. ലിബു ജോൺ സ്വാഗതം ആശംസിക്കുകയും, അദ്ധ്യക്ഷൻ- കെ.എം.ആർ.എം. പ്രസിഡന്റ് ശ്രീ. അലക്സ് വർഗ്ഗീസ് പ്രസംഗിക്കുകയും ചെയ്തു. സമ്മേളനത്തിന് ശ്രീ. ജോജിമോൻ തോമസ്സ്, അഡ്വൈസറിബോർഡ് ചെയർമാൻ, ശ്രീ. കുരുവിള തോമസ്സ് & ശ്രീ. ബിനു കെ. ജോൺ സ്ഥാപക നേതാക്കൾ, ശ്രീ. ബാബുജി ബത്തേരി-ചീഫ് ഇലെക്ഷൻ കമ്മീഷണർ, ശ്രീമതി ബീനാ പോൾ-മാതൃസമാജം പ്രസിഡന്റ്, ശ്രീ. അനിൽ ജോർജ്ജ് രാജൻ-M.C.Y.M. പ്രസിഡന്റ്, ശ്രീ. കോശി വർഗ്ഗീസ്-S.M.C.F.F. ഹെഡ്മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.

കുവൈറ്റിൽ നിന്നും വിട്ടുപോയ മുൻകാല നേതാക്കളും മറ്റ് അംഗങ്ങളും ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നുമൊക്കെ ഈ സമ്മേളനത്തിൽ പങ്കെടുത്തത് ഏവർക്കും കഴിഞ്ഞ കാലങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടത്തിന് അവസരമായി. റാണാ വർഗ്ഗീസ്, KMRM ട്രഷറാർ മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു. സമാപന ആശീർവ്വാദത്തോടെ 27-ാം സ്ഥാപകദിന ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു.  ഈ പ്രോഗ്രാമിന്റെ കൺവീനറായി മാനേജിംഗ് കമ്മിറ്റി മെമ്പർ ശ്രീ. ജുബിൻ പി. മാത്യു പ്രവർത്തിച്ചു.