News

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ കാതോലിക്കാ ബാവാ ആയിരുന്ന, അത്യഭിവന്ദ്യ മോറാൻ മോർ സിറിൽ ബസേലിയോസ് കാതോലിക്കാ ബാവായുടെ 14-ാം ഓർമ്മപ്പെരുന്നാൾ മലങ്കര സുറിയാനി കത്തോലിക്കാ സഭ ജനുവരി 18-ാം തീയതി ആചരിക്കുന്നു.

കുവൈറ്റിലെ സുറിയാനി മലങ്കര കത്തോലിക്കാ വിശ്വാസ സമൂഹവും സഭയോട് ചേർന്ന്, അത്യഭിവന്ദ്യ ബാവാ തിരുമേനിയുടെ ഓർമ്മ ആചരിക്കുന്നു.

ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും, ധൂപ പ്രാർത്ഥനയും, 22 ജനുവരി 2021, വെള്ളിയാഴ്ച രാവിലെ 10:30 ന്, കുവൈറ്റ് സിറ്റി കത്തീഡ്രൽ- വിർജിൻ മേരി ഹാളിൽ വച്ച് നടത്തുന്നു.