News

കെ.എം. ആർ.എം. ൻ്റെ നവീകരിച്ച വെബ്സൈറ്റിന്റെയും, പുതിയ മൊബൈൽ ആപ്പിന്റെയും ഉത്ഘാടനം, Rev. Fr. John Thundiyath, 31 ഡിസംബർ 2020, 09:00 മണിക്ക് കൂടിയ സമ്മേളനത്തിൽ വച്ച് നിർവ്വഹിച്ചു. ഉത്ഘാടന സമ്മേളനത്തിന്, ജനറൽ സെക്രട്ടറി ശ്രീ. ജുബിൻ പി. മാത്യു സ്വാഗതം ആശംസിച്ചു.  കെ.എം. ആർ.എം. ൻ്റെ ആദരണീയനായ പ്രസിഡൻ്റ് ശ്രീ. ജോജിമോൻ തോമസ്സ്, അദ്ധ്യക്ഷ പ്രസംഗത്തിൽ, പുതിയ മുഖത്തോടും, നൂതന സാങ്കേതികത്വത്തോടും കൂടി നവീകരിച്ച വെബസൈറ്റിനേപ്പറ്റി വിശദീകരിച്ചു. 2020 വർഷത്തെ സെൻട്രൽ മാനേജിംഗ് കമ്മിറ്റി, കെ.എം. ആർ.എം. കുടുംബത്തിനു, 2021 വർഷത്തിൽ നൽകുന്ന പുതുവത്സര സമ്മാനമാണെന്നും അഭിപ്രായപ്പെട്ടു.

2020 വർഷത്തെ മാനേജിംഗ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളിലെ ഒരു നാഴികക്കല്ലാണ് ഈ നവീകരിച്ച വെബ്സൈറ്റ് എന്ന് ഉത്ഘാടന പ്രസംഗത്തിൽ Rev. Fr. John Thundiyath അഭിപ്രായപ്പെട്ടു.

ഇനിമുതലുള്ള കെ.എം. ആർ.എം. ൻ്റെ എല്ലാ വാർത്തകളും, വിശേഷങ്ങളും, അറിയിപ്പുകളും, സിറ്റി കത്തീഡ്രൽ ദേവാലയത്തിലെ വിശുദ്ധ കുർബാനകളുടെ ഓൺലൈൻ രെജിസ്ട്രേഷനും ഉൾപ്പെടെയുള്ള വിവരങ്ങൾ www.kmrm.net ലൂടെ ആയിരിക്കും അറിയിക്കുക.

ഈ നവീകരിച്ച വെബ്സൈറ്റിനു പിന്നിൽ അക്ഷീണം പ്രവർത്തിച്ച വെബ് അഡ്മിനിസ്ട്രേറ്റർ ശ്രീ. ഗീവർഗ്ഗീസ് തോമസ്സ്, വെബ്സൈറ്റിലേക്ക് വേണ്ട എല്ലാ ഡേറ്റാകളും അപ്ലോഡ് ചെയ്ത, വർക്കിംഗ് സെക്രട്ടറിയും വെബ് മാസ്റ്ററുമായ ശ്രീ. ലിബു ജോൺ, പുതിയ മൊബൈൽ ആപ്പ് നിർമ്മിച്ച് നൽകിയ ശ്രീ. മാത്യു റോയ്, സർവ്വോപരി, ഒരു നിർണ്ണായക ഘട്ടത്തിൽ, പതറാതെ മാനേജിംഗ് കമ്മിറ്റിയുടേയും, ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചന്റേയും പൂർണ്ണ പിന്തുണയോടുംകൂടി ഉറച്ച തീരുമാനമെടുത്ത് വിജയകരമായി പൂർത്തീകരിച്ച പ്രസിഡന്റ് ശ്രീ ജോജിമോൻ തോമസ്സിനോടും ഹൃദയം നിറഞ്ഞ നന്ദിയും രേഖപ്പെടുത്തുന്നു.

നാട്ടിൽ, നമ്മുടെ മലങ്കര കത്തോലിക്ക സഭയുടെ വെബ്സൈറ്റുകൾ മനോഹരമായി നിർമ്മിച്ചുനൽകിയ ശ്രീ ജോമോൻ ജോയ് ടെ Triomphe IT Solutions എന്ന സ്ഥാപനമാണ്, നമ്മുടെ വെബ്സൈറ്റും വളരെ മനോഹരമായി നവീകരിച്ചത്.

We express our sincere thanks to all teams, who worked behind www.kmrm.net.