News

എതു രംഗത്തും ഒരു കാര്യത്തിന്റെ രണ്ടറ്റത്തോളം എത്തിപ്പെടാൻ കഴിവുള്ളവനാണ് മലയാളി. പാതാളത്തോളം താഴ്ന്ന് നികൃഷ്ഠനാകാനും ആകാശത്തോളം ഉയർന്ന് അനുഗ്രഹിതനാകാനും മലയാളികളോളം കഴിവ് മറ്റാർക്കും ഇല്ല എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. ഈ രണ്ടു അറ്റങ്ങളും സ്വന്തം നാട്ടിൽ നിന്നുംമാറി നിൽക്കുമ്പോൾ കൂടൂതൽ മുച്ചയുള്ളതാകുന്നു. സ്‌പനങ്ങൾ പൂക്കുന്ന എണ്ണപ്പാടങ്ങളാൽ സമ്പന്നമായ കുവൈറ്റിൽ നീതിയുടെ പക്ഷം ചേർന്ന് നിൽക്കാനും അനീതിയോട് പടപൊരുതാനും ഒരോ മലങ്കര വിശ്വാസിയും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.

അപരനു വേണ്ടി ജീവിക്കുന്നവരെ വേണം അനുഗമിക്കുവാൻ. അവരുടെ ചോരയിലും നീരിലും മനുഷ്യത്വവും സാഹോദര്യവുമുണ്ട്. കൂടെ നിൽക്കുന്നവരെ സംരക്ഷിക്കുവാൻ അറിയുന്നവർ കൂടപിറപ്പുകളെക്കാളപ്പുറം ഒരാശ്വാസ തുരുത്തായി മാറുന്നു, പുതു ജീവനായി മാറുന്നു.

കോറോണയുടെ അതിപ്രസരണ കാലത്ത് ആരും സഹായം നൽകാൻ ഇല്ലാതെ പനിക്കാരന്റെ മുമ്പിൽ എല്ലാ വാതിലുകളും അടഞ്ഞപ്പൊൾ, മാനസികവും, ശാരീരികവും, ആദ്ധ്യാത്മീകവുമായ നിസ്വാർത്ഥ സഹായം നൽകാൻ കഴിയുന്ന സുമനസ്സുകളുടെ ഒരു കൂട്ടായ്മക്ക് KMRM രൂപം നൽകി. "KMRM GOOD SAMARITANS" എന്ന പേരും നൽകി ഒരു what's up group നിലവിൽ വന്നു. നാളിതുവരെയും ആരവവും കൊട്ടിഘോഷങ്ങളും ഇല്ലാതെ നിസഹായകർക്ക് ആശ്വാസമായി നിൽക്കുവാൻ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു. അതിനുമപ്പുറം ദൈവകൃപയ്ക്കായി നിരന്തരം വ്യക്തികളെയും കുടുംബങ്ങളേയും സമർപ്പിച്ച് രാപകൽ പ്രാർത്ഥിക്കുന്ന ബഹുമാനപ്പെട്ട ജോണച്ചനും, മാതൃവേദിയും KMRM ന്റെ നല്ല ശമരിയാക്കാരാകുന്നു.

പകൽ മേഘസ്തംഭമായും രാത്രി അഗ്നിത്തൂണായും തമ്പുരാൻ സകല ആപത്തൂകളിൽ നിന്നും മഹാമാരിയിൽ നിന്നും നമ്മേ കാക്കണമേ എന്ന പ്രാർത്ഥനയൊടെ,

കൺവീനർ,

സജിത സ്കറിയ തങ്കളത്തിൽ.