News

നമ്മുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ കോവിഡ്-19 എന്ന മഹാമാരി മൂലം ലോകം ഒരു അപ്രതീക്ഷിത സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.  ഈ സാഹചര്യത്തിൽ KMRM  കേന്ദ്ര മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച്,  KMRM  ന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായ സ്വാന്തനയുടെ 2020 വർഷത്തെ ഒരു പദ്ധതി ആണ് സ്വാന്തന കോവിഡ് റീലീഫ് ഫണ്ട് (SCRF).   എല്ലാ ഏരിയാ കമ്മിറ്റികളും അതത് പ്രദേശങ്ങളിലെ കോവിഡ് 19 ന്റെ  സാഹചര്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗത്തെ / കുടുംബത്തെ സമീപിക്കുകയും  അവർക്ക് ആവശ്യമായ സഹായം നൽകിവരുന്നു 

അതനുസരിച്ച്  അബ്ബാസിയ, അഹമ്മദി , സാൽമിയ , സിറ്റി എന്നീ നാല്‌  ഏരിയ കളിലായി 1555/-KD. സാമ്പത്തിക സഹായവും 40 ഫുഡ് കിറ്റുകളും വിതരണം ചെയ്തു. നാട്ടിൽ തിരുച്ചുപോയവർക്ക് യാത്ര സഹായവും, മെഡിസിൻ ആവശ്യമുള്ളവർക്ക് അത്  നൽകുകയും ചെയ്തു. 
 
ഈ സഹായ നിധി സ്വരൂപിക്കുകയും അതിലേക്കു നമ്മുടെ എല്ലാ കുടുംബാംഗങ്ങളും ഉദാരമായി സംഭാവന ചെയ്യുകയും ഉണ്ടായി.
ഇതിലേക്ക്  സാമ്പത്തികമായി സഹായിച്ച എല്ലാവരോടും ഈ തരണത്തിൽ ദൈവ നാമത്തിൽ ഞങ്ങളുടെ നന്ദി അറിയിക്കുന്നു. തുടർന്നും എല്ലാവരുടെയും പ്രാർത്ഥനയും കരുതലും സഹായവും പ്രതീക്ഷിക്കുന്നു.  

 അതുപോലെ  തന്നെ നമ്മുടെ കൂട്ടായ്മയിൽ കോവിഡ് 19 മൂലം രോഗാവസ്ഥയിൽ  ആയിരിക്കുന്ന നമ്മുടെ സഹോദരങ്ങളെയും കുടുംബങ്ങളെയും ഈ അവസരത്തിൽ നമ്മുടെ പ്രാർത്ഥനകളിൽ പ്രേത്യകം നമ്മുക്ക് ഓർക്കാം. അവർ എത്രയും പെട്ടെന്ന് രോഗാവസ്ഥയിൽ നിന്ന് സൗഖ്യം പ്രാപിക്കട്ടെ എന്ന് നമ്മുക്ക് കാരുണ്യവാനായ ദൈവത്തോട്  പ്രാർത്ഥിക്കാം