KMRM-2020 മാനേജ്മെന്റ് കമ്മിറ്റി നിലവിൽ വന്നപ്പോൾ ഉടലെടുത്ത ഒരു ആശയമായിരുന്നു KMRM Job Banking. കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ ഈ Job Banking എന്ന ആശയം നടപ്പിലാക്കേണ്ടത് നമ്മുടെ സമൂഹത്തിൽ ഏറ്റവും അനിവാര്യമായിരിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ അറിവിലേക്ക് പങ്കുവെയ്ക്കുന്നു.
·KMRM Job Banking എന്ന പേരിൽ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നു.
·നമ്മുടെ നേരിട്ടുള്ള അറിവിൽ കുവൈറ്റിൽ ഏതെങ്കിലും കമ്പനികളിൽ ജോലി ഒഴിവുകൾ ഉണ്ടെങ്കിൽ അത് നമ്മുടെ ഈ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.
·ഈ പോസ്റ്റ് ചെയ്യുന്ന ഒഴിവുകൾ നിലവിൽ ഉണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം നമ്മുടെ ഏരിയ സെക്ടർ ഗ്രൂപ്പിലും, KMRM വെബ്സൈറ്റിലും, KMRM ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത്, ജോലി അന്വേഷിക്കുന്നവരിലേക്ക് എത്തിക്കുന്നു.
·നമ്മളിൽ ആരെങ്കിലും ഈ ജോലി ഒഴിവുകളുള്ള കമ്പനികളിൽ ജോലി ചെയ്യുന്നെങ്കിൽ ചെറിയരീതിയിലുള്ള ശുപാർശ മുഖേയും സഹായിക്കുവാൻ സാധിക്കും.
·H.R. ൽ ജോലി ചെയ്യുന്നവരും, ജോലി നഷ്ടപ്പെട്ട് മറ്റൊരു ജോലിക്കുവേണ്ടി ശ്രമിക്കുന്നവരും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു. അതുവഴി പുതിയ ജോലികൾ പരിചയപ്പെടുത്തുവാനും, ആവശ്യമുള്ളവർക്ക് അത് ഉപയോഗപ്പെടുത്തുവാനും സാധിക്കും.