News

K.M.R.M. helps to the needed has started by distributing Food kit..

ഏറ്റവും വലിയ പ്രതിസന്ധിയായി കോവിഡ് 19 വ്യാപനം മാറിയിരിക്കുന്നു. ഈ മഹാമാരിയുടെ  എല്ലാ വിധത്തിലുള്ള  പ്രത്യഘാതവും    നമ്മുടെ സമൂഹത്തിലും വ്യാപിച്ചിരിക്കുന്നു. നമ്മുടെ പല അംഗങ്ങളെയും  കോവിഡ്-19 രോഗം  ബാധിച്ചിരുന്നു,  എന്നാൽ ദൈവകൃപയാൽ എല്ലാവരും തന്നെ സുഖം പ്രാപിച്ചു വരുന്നു. നമ്മുടെ കൂട്ടായ്മയിലെ ശക്തമായ പ്രാർത്ഥനകൾ ഈ മഹാമാരിയെ  തടഞ്ഞു നിർത്തുന്നതിന്  നമ്മെ സഹായിക്കുന്നു. 

ലോക്ക് ഡൌൺ മൂലം  ബിസിനസ്സ് ഇല്ലാതായും, ജോലി നഷ്ടപ്പെട്ടും സാമ്പത്തിക ബുദ്ധിമുട്ട്  അനുഭവിക്കുന്ന വളരെയധികം സഹോദരങ്ങൾ നമ്മുടെ ഇടയിൽ ഉണ്ടെന്ന് മനസ്സിലാക്കി, കെ എം ആർ എം സെൻട്രൽ മാനേജിങ് കമ്മിറ്റി ആരംഭിച്ച, ഈ വർഷത്തെ സ്വാന്തന  യുടെ ഭാഗമായ സ്വാന്തന കോവിഡ് റിലീഫ് ഫണ്ട്   എന്ന പദ്ധതി രൂപീകരിച്ചു. ഇതിലേക്ക് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ നമ്മെ അകമഴിഞ്ഞ സഹായിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. സംഭാവനകൾ  നൽകിയ  എല്ലാ നല്ലവരായ  അംഗങ്ങളെയും ദൈവം  സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 25 വർഷത്തെ കെ.എം.ആർ.എം  ന്റെ ചരിത്രം മറിച്ചു നോക്കിയാൽ, നമ്മുടെ അംഗങ്ങൾ ഇത്രമാത്രം മാനസികമായും ശാരീരികമായും സാമ്പത്തികമായും കഷ്ടപ്പെട്ട് ഒരു സമയം ഉണ്ടായിട്ടില്ല. നമ്മുടെ സഹോദരങ്ങളുടെ  ഈ അവസ്ഥ കണ്ടു അറിഞ്ഞു സഹായിച്ച എല്ലാവരെയും, കെ.എം.ആർ.എം  സെൻട്രൽ മാനേജിങ് കമ്മിറ്റി പ്രത്യേകമായി അഭിനന്ദിക്കുന്നു. അതോടൊപ്പം നമ്മുടെ SCRF എന്ന പ്രോജക്ട് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കാര്യം സ്നേഹപൂർവ്വം എല്ലാ അംഗങ്ങളും ഓർമ്മിപ്പിക്കുന്നു. സാമ്പത്തികമായ സഹായം ഇനിയും നമുക്ക് ആവശ്യമുണ്ട്, സഹായിക്കാൻ കഴിയുന്നവർ മുന്നോട്ടുവന്ന്  നമ്മുടെ സഹോദരങ്ങളെ സഹായിക്കണം എന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. 

 സ്വാന്തനയുടെ ഭാഗമായി KMRM  ഇതുവരെ നൽകിയ സഹായങ്ങൾ:

1) ....... പേർക്ക് ഫുഡ് കിറ്റുകൾ വിതരണം ചെയ്തു.
2) ......... പേർക്ക് മെഡിക്കൽ സഹായം നൽകി 
3) ........ പേർക്ക്  സാമ്പത്തികസഹായം നൽകി 
4) ....... പേർക്ക്  ടിക്കറ്റുകൾ നൽകി 

5) GOOD SAMIRITIANS എന്ന ഒരു ഗ്രൂപ്പ് രൂപീകരിച്ചു. രോഗികളായിട്ടുള്ള നമ്മുടെ അംഗങ്ങളെ സഹായിക്കുവാൻ രൂപീകരിച്ച ഈ ഗ്രൂപ്പിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ,  മരുന്നുകൾ നൽകുവാൻ കഴിയുന്നവർ, ലോക്ക് ഡൌൺ സമയത്ത്‌ വാഹനം സൗകര്യങ്ങൾ നൽകാൻ കഴിയുന്നവർ എല്ലാം ഈ സംഘത്തിന്റെ   ഭാഗമാണ്.