News

നിയുക്ത മെത്രാൻ റവ . ഫാദർ ജോർജ് കുരിശുംമൂട്ടിൽ - ഗീവർഗീസ് മാർ അപ്രേം, കറ്റോട് സെന്റ് മേരിസ് മലങ്കര ക്നാനായ കത്തോലിക്കാ ഇടവക കുരിശുംമൂട്ടിൽ പരേതരായ അലക്സാണ്ടർ , അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ്.

കോട്ടയം അതിരൂപതയിലെ ക്നാനായ മലങ്കര സമൂഹത്തിന്റെ വികാരി ജനറലായി 2019 മുതൽ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന കുരിശുംമൂട്ടിൽ ബഹുമാനപ്പെട്ട ജോർജ് അച്ചനെ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി പരിശുദ്ധപിതാവ് ഫ്രാൻസിസ് മാർപ്പാപ്പ ഓഗസ്റ്റ് 29 ന് നിയമിച്ചു .

നിയുക്ത തിരുമേനി പൌരസ്ത്യ ആരാധനാക്രമ പൈതൃകത്തിൽ അഗാധ പാണ്ഡിത്യം ഉള്ള വെക്തി ആണ്. ഐക്കൺ രചന ആണ് തിരുമേനി പ്രത്യേകം ആയി പഠിച്ചിരിക്കുന്നത്.
ഛായാചിത്രം എന്നാണ് ഐക്കൺ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം. തടിയിലോ, മൊസൈക്ക് തറയിലോ പെയിന്റ് ചെയ്തു ഉണ്ടാക്കുന്ന ഛായചിത്രങ്ങൾ ആണ് ഐക്കണുകൾ. നിയുക്ത തിരുമേനിയുടെ കരവിരുതിൽ വളരെയേറെ ഐക്കൺ രചനകൾ ഉണ്ടായിട്ടുണ്ട്. മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസന പള്ളിയിലെ, കബറിട ചാപ്പലിലെ ഐക്കൺ, തിരുവനന്തപുരത്ത്‌ കാതോലിക്കാ ബാവയുടെ ചാപ്പലിലെ ഐക്കൺ, മറ്റ് അനേകം പള്ളിയിലും തിരുമേനി ഐക്കണുകൾ രചിച്ചിരിക്കുന്നു.

നിയുക്ത കോട്ടയം ക്നാനായ മലങ്കര മെത്രാൻ, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ തൃക്കയ്യാലും, കോട്ടയം അതിരൂപതയിലെ മെത്രാപോലിത്തമാരുടെ സഹ കാർമികത്വത്തിലും റമ്പാൻ സ്ഥാനം സ്വീകരിച്ചു. മെത്രാൻ പട്ടവും സ്വീകരിക്കുന്നു.

തിരുമേനിയുടെ റമ്പാൻ സ്ഥാനം 2020 നവംബർ 7ന് റാന്നിയിൽ ഉള്ള വിശുദ്ധ തെരേസയുടെ നാമത്തിൽ സ്ഥാപിതം ആയിരിക്കുന്ന ക്നാനായ മലങ്കര കത്തോലിക്കാ പള്ളിയിൽ വച്ച് നടത്തപ്പെട്ടു.

മെത്രാൻ പട്ടം 2020 നവംബർ 14 ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വച്ച് നൽകപ്പെടുന്നു.

കോട്ടയം അതിരൂപതയിലെ മലങ്കര സമൂഹം സന്തോഷത്തിൽ ആണ്. നൂറ്റാണ്ടായി ക്നാനായ മലങ്കര കത്തോലിക്കാ സമൂഹം ആഗ്രഹിച്ച ഒന്നാണ് തങ്ങളുടെ ആരാധനാക്രമ പൈതൃകം സംരക്ഷിക്കാൻ സ്വന്തമായ ഒരു മെത്രാൻ വേണം എന്നത്.

കുവൈറ്റിലെ മലങ്കര കത്തോലിക്ക സഭാ കൂട്ടായ്മയുടെ പ്രാർത്ഥനയും ആശംസയും നിയുക്ത തിരുമേനിയെ അറിയിക്കുന്നു. ക്നാനായ മലങ്കര സുറിയാനി കത്തോലിക്കാ സമൂഹത്തെയും അറിയിക്കുന്നു.

കുവൈത്തിലെ സിറോ മലങ്കര കത്തോലിക്കാ സഭാ സമൂഹത്തിന് വേണ്ടി,


ജുബിൻ. പി. മാത്യു,

ജനറൽ സെക്രട്ടറി,

കെ.എം.ആർ.എം.