News

കെ,എം.ആർ.എം. ന്റെ 28-ാം ഭരണസമിതി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് നിലവിൽ വന്നു.

കുവൈറ്റ് സിറ്റി: സിറ്റി ഹോളി ഫാമിലി കത്തീഡ്രൽ വിർജിൻ മേരി ഹാളിൽ വച്ച് 2022 ജനുവരി 14  നു കെ.എം.ആർ. എം. ആത്മീയ ഉപദേഷ്ടാവ് ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചന്റെ മുൻപാകെ കെ എം ആർ എം - ന്റെ 28 - മത് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്‌തു. വിശുദ്ധ കുർബാനയ്ക്കു മുൻപ് നടന്ന ചടങ്ങിൽ ജോസഫ് കെ. ഡാനിയേൽ പ്രസിഡണ്ടായും, മാത്യു കോശി ജനറൽ സെക്രട്ടറിയായും, ജിമ്മി എബ്രഹാം ട്രഷറാർ ആയും  ചുമതലയേറ്റു.

 

ബിജി കെ. എബ്രഹാം (സീനിയർ വൈസ് പ്രസിഡന്റ്), ജിമ്മി ഇടിക്കുള (വൈസ് പ്രസിഡന്റ്-പ്രൊജക്ട്), ജിജോ ജോൺ (വൈസ് പ്രസിഡന്റ്-അഡ്മിനിസ്ട്രേഷൻ), പ്രിൻസ് ടി. കുഞ്ഞുമോൻ (വർക്കിംഗ്‌ സെക്രട്ടറി), സജിമോൻ ഇ. എം. (ഓഫിസ് സെക്രട്ടറി), മാത്യു റോയ് (ജോയിന്റ് ട്രഷറാർ-ജനറൽ ഫണ്ട്സ്), ഡെന്നിസ് ജോൺ മാത്യു (ജോയിന്റ് ട്രഷറാർ-മെമ്പർഷിപ്പ്), ബിനു എബ്രഹാം-അബ്ബാസിയ ഏരിയ പ്രസിഡന്റ് , തോമസ് ജോൺ-അഹ്‌മദി ഏരിയ പ്രസിഡന്റ്, ജോസ് വർഗീസ്-സിറ്റി ഏരിയ പ്രസിഡന്റ് , ജിബി എബ്രഹാം-സാൽമിയ ഏരിയ പ്രസിഡന്റ്,  നോബിൻ ഫിലിപ്പ് (എം.സി.വൈ.എം. പ്രസിഡന്റ്), ബിന്ദു മനോജ് (ഫ്രണ്ട്‌സ് ഓഫ് മേരി പ്രസിഡന്റ്), കോശി മുളമൂട്ടിൽ (എസ്. എം. സി. എഫ്. എഫ്. ഹെഡ് മാസ്റ്റർ), തോമസ് ചാക്കോ (ചീഫ് ഓഡിറ്റർ), ആൻസി ലിജു എബ്രഹാം , ജോസ് കെ. ജോൺ (ഓഡിറ്റർമാർ), ജുബിൻ പി. മാത്യു (ചീഫ് ഇലെക്ഷൻ കമ്മീഷർ) എന്നിവരും സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേറ്റു.

 

വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തുകയും 2022 വർഷത്തെ സെൻട്രൽ മാനേജിങ് കമ്മിറ്റിയ്ക്കു ആശംസകൾ നേരുകയും ചെയ്തു. ചുമതലയൊഴിഞ്ഞ മുൻ പ്രസിഡന്റ് അലക്സ് വർഗീസ്, കഴിഞ്ഞ ഒരു വർഷം പ്രവർത്തിച്ചതിൽ നിന്നും ഉൾക്കൊണ്ട ആശയങ്ങൾ പങ്കു വെയ്ക്കുകയും ചുമതലയേറ്റ മാനേജിങ് കമ്മിറ്റിക്കു ആശംസകൾ അറിയിക്കുകയും ചെയ്തു. മുൻ ജനറൽ സെക്രട്ടറി ലിബു ജോൺ, പങ്കെടുത്ത എല്ലാവർക്കും നന്ദിയും അർപ്പിച്ചുകൊണ്ട് ചടങ്ങിന് സമാപ്തിയായി.